കൊച്ചി:അതിഥികളെ കയറ്റിവിടാൻ കാണിക്കുന്ന തിടുക്കം, സ്വന്തക്കാരെ സ്വീകരിക്കാൻ കേരള സർക്കാറെ.പുറം നാട്ടിൽ നിന്നും വന്നൊരാൾക്ക് താങ്ങാവുന്നതിലധികം ചൂട്..ഉറക്കമില്ലാത്ത രാത്രികൾ.ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പേഴ്സ്.നാടെത്താൻ പററില്ലെന്നഭയം.നമ്പർ വൺ കേരളത്തിന് അതിഥി തൊഴിലാളികളുടെ ചിരി മാത്രം കണ്ടാൽ മതിയോ?നാട്ടിലെത്തിക്കാൻ ഞങ്ങളിനി എന്തു ചെയ്യണം??തെലങ്കാനയിൽ നിന്നും ഹിമ നിവേദ് ക്യഷ്ണ എന്ന ടീച്ചറുടെ കുറിപ്പ്.

കുറിപ്പ്
ഏത് സമയത്തും ലോക് ഡൗൺ തീരും,അല്ലെങ്കിൽ സർക്കാർ ഏതെങ്കിലും തരത്തിൽ സൗകര്യമുണ്ടാക്കി നാട്ടിലെത്തിക്കും എന്ന പ്രതീക്ഷയായിരുന്നു ഈ കഴിഞ്ഞ രണ്ടു മാസക്കാലവും കൊടും ചൂടിലും ഏക പ്രതീക്ഷ.
നോർക്ക വഴി രജിസ്ററർ ചെയ്യുമ്പോൾ ആ പ്രതീക്ഷ പതിന്മടങ്ങായി..
ഓർക്കാപ്പുറത്തുള്ള ലോക്ഡൗണിൽ സ്കൂൾ പൂട്ടുമ്പോൾ,മാർച്ച് പകുതിവരെയുള്ള ശമ്പളം വാങ്ങിയിറങ്ങുമ്പോൾ കാര്യമായ നീക്കിയിരിപ്പുണ്ടായിരുന്നില്ല.
ദിവസങ്ങൾ എണ്ണിയെണ്ണി രണ്ട് മാസമായി.കയ്യിലെ പണം തീർന്നുകൊണ്ടിരിക്കുന്നു.
ഇടക്ക് മലയാളി അസോസിയേഷൻ ഒരു സഹായം പണമായി ചെയ്തതൊഴിച്ചാൽ നാഴി അരി പോലും ഗവ.ആനുകൂല്യം കിട്ടിയിട്ടില്ല.

സഹിക്കാൻ വയ്യാത്ത തലവേദനകൊണ്ട് ഗുളിക വാങ്ങാൻ മെഡിക്കൽ സ്റ്റോറിലെത്തിയപ്പോൾ ഗവ.ഹോസ്പിറ്റലിലെ prescription വേണം.ഹോസ്പിറ്റൽനടക്കാവുന്നതിലധികം ദൂരെയാണ് .പോകാൻ വാഹനമില്ല.ഗുളികയില്ലാതെ വേദനസഹിക്കുകയേ മാർഗ്ഗമുണ്ടായുള്ളൂ..

പുറം നാട്ടിൽ നിന്നും വന്നൊരാൾക്ക് താങ്ങാവുന്നതിലധികം ചൂട്..ഉറക്കമില്ലാത്ത രാത്രികൾ.ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പേഴ്സ്.നാടെത്താൻ പററില്ലെന്നഭയം..അസുഖം വന്നാലിവിടെ മരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന അവസ്ഥ.

നോർക്കയുടെ website വഴി pass എടുത്ത് പോകാമെന്ന പ്രതീക്ഷയിൽ നോക്കിയപ്പോൾ സർക്കാറിന്റെ ചതി.private vehicle entry pass മാത്രം.സ്വന്തം വണ്ടിയില്ലാത്തവർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.

അതിഥി തൊഴിലാളികളെ ടാറ്റ പറഞ്ഞ് study class എടുത്തയച്ച കേരളസർക്കാറേ,പറയൂ,,ഞങ്ങളിനി എന്ത് ചെയ്യണം??ഞങ്ങൾക്ക് സ്വന്തം വാഹനമില്ല..ഞങ്ങളിവിടെ മരിക്കണോ?ശവമെങ്കിലുംനാട്ടിലെത്തിക്കുമോ?
തൊട്ടടുത്ത് വരെ കൊറോണകേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.ഭാഷപോലും അറിയാത്ത നാട്ടിൽ നിന്ന് ഞങ്ങളെ സ്വന്തം മണ്ണിലെത്തിക്കാൻ എന്തു നടപടിയാണ് തെലങ്കാനസർക്കാറുമായി ചേർന്ന് നിങ്ങൾ എടുത്തിട്ടുള്ളത്??

നമ്പർ വൺ കേരളത്തിന് അതിഥി തൊഴിലാളികളുടെ ചിരി മാത്രം കണ്ടാൽ മതിയോ?അന്യനാട്ടിൽ കുഞ്ഞുകുട്ടികളുമായി പെട്ടുപോയ ഞങ്ങളെ നോർക്കയുടെ website ൽ തളച്ചിടാതെ ഒന്നു നാട്ടിലെത്തിക്കാൻ ഞങ്ങളിനി എന്തു ചെയ്യണം??
ഏത് വാതിൽ മുട്ടണം??

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here