പ്രിയമുള്ളവരേ എല്ലാ കർഷകരും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് അപേക്ഷ നൽകുക. ഇത് കർഷകർക്ക് സർക്കാർ അനുവദിച്ചു നൽകുന്ന, ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന SB അക്കൗണ്ട് പോലെയുള്ള റിവോൾവിങ് ഫണ്ട് ആണ്.

ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾക്കൂടി കരുതണം

1. ആധാർ കാർഡ്

2. ഇലക്ഷൻ ID കാർഡ്

3. റേഷൻ കാർഡ്

4. പാൻ കാർഡ് ഉണ്ടെങ്കിൽ

5. ഏറ്റവും പുതിയ നികുതി ചീട്ട്

6. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ്

7. ആധാരത്തിന്റെ കോപ്പി

8. ഫോട്ടോ 4 എണ്ണം (ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി.

ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here