ഇവിടെ തട്ടാൻ എന്നൊരു ജാതി ഉണ്ട് . (ഉണ്ടായിരുന്നു ?) സ്വർണ്ണ പണിയായിരുന്നു കുലത്തൊഴിൽ.ഉമ്മറക്കോലായിൽ ഊതി ഊതി ഇരുന്നിരുത്ത ആ രൂപങ്ങൾക്ക് ഇന്ന് എന്തു പറ്റി ?അല്ല പറ്റിച്ചു ? കോടികൾ അമ്മാനമാടുന്ന സ്വർണ്ണ ബിസിനസ്സിൽ നിന്നും ആ വിഭാഗം പുറന്തള്ളപ്പെട്ടത് എങ്ങനെ?ശശികല ടീച്ചർ പറയുന്നു.
കുറിപ്പ്;
അറ്റാഷേ , സ്വപ്ന. സരിത്ത് …. ശിവ ശങ്കർ …. ഇതുക്കും മേലൊരു കാര്യം ചിന്തിക്കാം.
ഇവിടെ തട്ടാൻ എന്നൊരു ജാതി ഉണ്ട് . (ഉണ്ടായിരുന്നു ?) സ്വർണ്ണ പണിയായിരുന്നു കുലത്തൊഴിൽ .. ഇത്തിരി ചെമ്പൊക്കെ ചേർത്തിരിക്കാം !
അമ്മക്ക് താലിപണിതാലും എട്ടാലൊന്ന് എന്നതും ചിലർ സത്യമാക്കിയിട്ടുണ്ടാകാം എന്നാലും കൊട്ടാരത്തിലെ രാജകിരീടം മുതൽ കുടിലിലെ താലിപ്പൊന്നു വരെ അവരുടെ കൈകളിലൂടായിരുന്നു രൂപപ്പെട്ടിരുന്നത് ! ഉമ്മറക്കോലായിൽ ഊതി ഊതി ഇരുന്നിരുത്ത ആ രൂപങ്ങൾക്ക് ഇന്ന് എന്തു പറ്റി ?അല്ല പറ്റിച്ചു ? കോടികൾ അമ്മാനമാടുന്ന സ്വർണ്ണ ബിസിനസ്സിൽ നിന്നും ആ വിഭാഗം പുറന്തള്ളപ്പെട്ടത് എങ്ങനെ? ആ’ മൂലാഗ്രം’ നിറഞ്ഞ് ഒഴുകുന്ന സ്വർണ്ണ വഴികളിൽ അവരുടെ കണ്ണീർ വീണത് ആരെങ്കിലും ശ്രദ്ധിച്ചോ? നമ്മളറിയാത്ത നമ്മൾ ശ്രദ്ധിക്കാത്ത കുടിയിറക്കലുകളാണ് ഇതൊക്കെ എത തട്ടാൻ മാർ ആത്മഹത്യ ചെയ്തു? ജീവിക്കാൻ വഴിയില്ലതെ കൂലിപ്പണിയിൽ അഭയം തേടിയവർ എത്ര ?സ്വർണ്ണത്തിന്റെ മനസ്സറിയുന്ന ആ വിഭാഗത്തിന്റെ ഉടമസ്ഥതയിൽ കേരളത്തിൽ എത്ര ജ്വല്ലറികളുണ്ട്?
നാളെ ( അതോ ഇന്നോ) ആശാരിമാരെ സംബന്ധിച്ചും ഇത് ആവർത്തിക്കപ്പെടാം. കോടികളുടെ ഫർണീച്ചർ ബിസിനസ്സിൽ നിന്നും ആ വിഭാഗം തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു.
പരമ്പരാഗത തൊഴിൽ എന്നൊക്കെ ഗൃഹാതുരത്വമുള്ള പേരുകൾ ഇടയ്ക്കിടെ കേൾക്കാം ! ആ പാരമ്പര്യത്തിന്റെ നേരവകാശികൾ ആ രംഗത്തില്ലെങ്കിൽ പിന്നെന്തു പരമ്പരാഗതം.. അവർ ആരംഗത്തേ ഉണ്ടാകാവൂ എന്നല്ല .പക്ഷേ ആ രംഗത്തിന്റെ വളർച്ചയുടെ ഗുണഭോക്താക്കൾ അവരാകണ്ടേ .
കള്ളപ്പണം മണ്ണിലിറക്കി മണ്ണിനെ പണയപ്പണ്ടമോ വില്പനച്ചരക്കോ മാത്രമാക്കിയപ്പോൾ നിറഞ്ഞ പത്തായങ്ങൾ ചിതലരിച്ചു . മണ്ണിനെ അമ്മയായി ദേവിയായി കണ്ട കാർഷിക ജന്മിയും കൂടിയാനും കർഷക ത്തൊഴിലാളിയും കൃഷിയും ഒന്നിച്ചു നശിച്ചു !
കള്ളക്കടത്തും കള്ളപ്പണവും ഒരു സംസ്കൃതിയെ തുടച്ചുനീക്കുന്നത് ഇങ്ങനെയാണ്. കുലത്തൊഴിലുകൾ കുളം തോണ്ടി അവരെ അരുതാത്തതിന്റെ കൂട്ടാളികളും കൂലികളുമാക്കി മാറ്റി. അവരുടെ പെൺമക്കൾക്കു മുന്നിൽ സുവർണ്ണമയി ലങ്കാധിപതി രാവണന്റെ മാരീചൻമാർ സ്വർണ്ണ മാനായി കറങ്ങി .അവരെ കറക്കി വീഴത്തി. കടത്തികൊണ്ടുപോയി.സ്വന്തം കൂടാരത്തിലെത്തിച്ചു.
ചർച്ച ചെയ്യാൻ – തിരിച്ചറിയാൻ – ഇനിയും തയ്യാറായില്ലെങ്കിൽ ……?