കോട്ടയം: കാൻസർ രോഗിക്കു സഹായം നൽകാൻ എന്ന വ്യാജേനെ എസ്എഫ്ഐ നേതാവ് പെൺകുട്ടിയിൽനിന്നു കഴിഞ്ഞ ഒക്ടോബറിൽ മാല കടമായി വാങ്ങിയത്. രണ്ട് ആഴ്ചയ്ക്കുശേഷം തിരിച്ചു നൽകാമെന്ന് ഉറപ്പും നൽകി.എന്നാൽ തിരികെ നൽകിയത് മുക്കുപണ്ടം വഞ്ചിച്ചതിന് എസ്എഫ്ഐ പ്രാദേശിക നേതാവിനെതിരെ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി.കഴിഞ്ഞ മാസം കോളജിലെ വിദ്യാർഥികളെ മർദിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ പ്രാദേശിക നേതാവാണ് കേസിൽ പ്രതി.

രണ്ട് ആഴ്ചയ്ക്കുശേഷം തിരിച്ചു നൽകാമെന്ന് ഉറപ്പും നൽകിയാണ് മാല കടമായി വാങ്ങിയത്. പിന്നീടു മാല ആവശ്യപ്പെട്ടു ഒട്ടേറെത്തവണ പെൺകുട്ടി വിളിച്ചെങ്കിലും ഫോൺ എടുക്കാൻ കൂട്ടാക്കാതെയിരുന്ന ഇയാൾ അടുത്തിടെ മുക്കുപണ്ടം തിരികെ നൽകുകയായിരുന്നു. എന്നാൽ മാലയ്ക്കു പതിവിലും തിളക്കം തോന്നുന്നതായി സംശയിച്ച വിദ്യാർഥിനി സ്വർണക്കടയിൽ മാല പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം പുറത്തറിയുന്നത്. ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിൽ ലക്ഷദ്വീപ് അഡ്മിന്സ്ട്രേഷൻ ഇടപെട്ടതോടെയാണ് കോളജ് അധികൃതർ പൊലീസിൽ പരാതിപ്പെട്ടത്. കോളജ് അധികൃതരുടെ സംരക്ഷണത്തിലാണ് പരാതിക്കാരി.

അവലംബം:മനോരമന്യൂസ്

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here