നാഗാലാൻഡിൽ പ്രവർത്തിക്കുന്ന ഒരു വൈദികൻ സുഹൃത്ത് ആയി ഉണ്ട്. പുള്ളി പളളൂട്ടിൻ സഭാ വൈദികൻ ആണ്, ഇന്ന് വൈകിട്ട് പുള്ളിയും ആയി കുറെ നേരം സംസാരിച്ചു. പുള്ളി നന്നായി രാഷ്ട്രീയം പറയുന്ന ഒരാൾ ആണ്. കേരള കത്തോലിക്കാ സഭ പെട്ടന്ന് രാഷ്ട്രീയ നിലപാട് മാറ്റിയ കാരണം എന്താ എന്നു ചോദിച്ചപ്പോൾ പുള്ളി ചിരിച്ചു കൊണ്ട് പറയുകയാ, അതു മുട്ടൻ പണി അല്ലെ സഭയ്ക്കു കേരളത്തിൽ കിട്ടിയത്. ഇപ്പോൾ ബിജെപിക്കരുടെ പുറകെ നടക്കുവാ സഭയുടെ അധികാരികൾ. അപ്പോൾ പിന്നെ നിലപാട് മാറ്റിയല്ലേ പറ്റു.
സംഭവം എന്താണ് എന്ന് വെച്ചാൽ വിദേശ ഫണ്ടുകൾ വരുന്നതിന് 12A സര്ടിഫിക്കറ് നേടണം, ഇതു കിട്ടുന്നത് കേന്ദ്രത്തിൽ നിന്നും ആണ്. 2016ൽ കേരളത്തിലെ സഭയുടെ കീഴിൽ ഉള്ള പല സ്ഥാപനങ്ങളുടെയും ഈ 12A റദ്ദായി, അതിനു ശേഷം ഇതു വരെ ഒരു ഫണ്ടും വന്നിട്ടില്ല. 2019 ആയപ്പോൾ സഭയുടെ വിചാരം മോഡി തോൽക്കും എന്നായിരിന്നു, കേരള മാധ്യമങ്ങൾ തള്ളിയ തള്ളിൽ സഭയും വീണു, സകല പിടിയും വിട്ടു കൊണ്ടു വീണ്ടും മോഡി തന്നെ അധികാരത്തിൽ വന്ന. ഇനി 2024 വരെ കാത്തിരിക്കാൻ പറ്റില്ല, 2024യിലും കേരളത്തിൽ തള്ളിനു ഒരു കുറവും ഉണ്ടാകില്ല എങ്കിലും പ്രതീക്ഷ ഒന്നും വേണ്ട, പിന്നെ ആകെ ഉള്ള വഴി കാലു പിടിക്കുക എന്നത് ആണു.
അങ്ങിനെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ള സഭ നേതാക്കൾ വഴി ബിജെപി നേതൃത്വവും ആയി ബന്ധപ്പെട്ടു. ഇത് അമിത് ഷാ നേരിട്ടു ഇടപെട്ട കാര്യം ആയത് കൊണ്ട് അങ്ങേർ ഉള്ള കാര്യം നേരെ അങ്ങു പറഞ്ഞു. “നിങ്ങൾ രാഷ്ട്രീയം കളിച്ചപ്പോൾ ഞങ്ങളും കളിച്ചു രാഷ്ട്രീയം, നിങ്ങൾ കേരളത്തിൽ നിലപാട് മാറ്റിയിട്ടു അതിന്റെ ഫലവും ആയി വരു, അപ്പോൾ നോക്കാം” മൂഞ്ചി ഇരിക്കുന്ന സഭാ നേതാക്കൾക്കു വേറെ വഴി ഒന്നും ഇല്ല. നിലപാട് മാറ്റുക മാത്രം അല്ല അതിന്റെ ഫലം ഉണ്ടാക്കി കാണിക്കുക. 5000 കോടിയും 8000 കോടിയും ഒക്കെ കിട്ടിയിരുന്ന ആളുകൾക്ക് പെട്ടന്ന് അതു ഇല്ലാതായാൽ സംഭവിക്കുന്ന ഒരു വിഭ്രാന്തി എന്ത് ആയിരിക്കും എന്ന് പറയേണ്ടത് ഇല്ലല്ലോ. യേശു പറഞ്ഞ പോലെ ഇനി ദാരിദ്രത്തിൽ ജീവിക്കാൻ ഇവരെ കൊണ്ടു പറ്റില്ല. അതു കൊണ്ടാ സ്ഥലം കച്ചവടം ഒക്കെ നടത്തി ആലഞ്ചേരി പെട്ടത്. വലിയ സാമ്പത്തിക ഞെരുക്കം അനുഭവിച്ചു തുടങ്ങിയ സഭയ്ക്കു മുൻപിൽ ഇനി ഒരേ ഒരു വഴിയേ ഉള്ളു. ബിജെപിക്ക് കുറച്ചു നിയമസഭാ സീറ്റ് ഉണ്ടാക്കി കൊടുക്കുക. എന്നാൽ ഇതിനെ എതിർക്കുന്ന ഒരു വിഭാഗം സഭയിൽ തന്നെ ഉണ്ട്. അപ്പോൾ ഫണ്ടിനു എന്ത് ചെയ്യും എന്ന് ചോദ്യം അവിടെ നിൽക്കുന്നു. ബിജെപിക്ക് കുറച്ചു സീറ്റ് ഉണ്ടാക്കി കൊടുക്കേണ്ടത് ഇപ്പോൾ സഭയുടെ ബാധ്യത ആയി മാറി എന്നു പറഞ്ഞാൽ മതി. ബിജെപിക്ക് അതു വേണം എന്ന് ഒരു നിർബന്ധവും ഇല്ല താനും. ഇതാണ് ഇപ്പോൾ അവസ്ഥ.
“നീ തന്നെ പറ, എങ്ങിനെ നിലപാട് മാറാതെ ഇരിക്കും? ഈ അവസ്ഥയിൽ വന്നു പെടും എന്നു ഞങ്ങൾ ഒക്കെ ആദ്യമേ പറഞ്ഞത് ആണ്. അന്ന് കേട്ടില്ല, രാഹുൽ ഗാന്ധിയെയും സിപിഎംനേയും ഒക്കെ ആയിരിന്നു കേരളത്തിലെ സഭയ്ക്ക് വിശ്വാസം. ഇപ്പോൾ എന്തായി’ ഇതും പറഞ്ഞു അച്ഛൻ ചിരിയോട് ചിരി.
മാത്യു ജെഫ്