ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ നിസ്സാമുദ്ദീന്‍ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി നേതൃത്വത്തിൽ വിളിച്ചുചേർത്ത കോൺഗ്രസ് സമ്മേളനത്തിൽ വില്ലനായി ബിരിയാണി.

ബിരിയാണി വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് എല്ലാത്തിന്റെയും തുടക്കം. പിന്നീടത് പ്രവർത്തകർ തമ്മിലുള്ള കൂട്ടത്തല്ലായി മാറി. സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായി.

മുന്‍ എംഎല്‍ മൗലാന ജമീലിന്റെ വീട്ടില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ ബിരിയാണി വിളമ്പിയിരുന്നു. എന്നാല്‍ കുറച്ചു പേര്‍ ബിരിയാണിക്ക് വേണ്ടി പിടിവലി നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. കൂട്ടത്തല്ലില്‍ അവസാനിച്ച യോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here