ക്ഷേത്രത്തിനകത്ത് ബിജെപി പ്രവർത്തകർ ചാരായം വാറ്റിയെന്ന കള്ള വാർത്ത പ്രചരിപ്പിച്ച് മത വിദ്വേഷം പടർത്തുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അടക്കമുള്ളവർക്കെതിരെ ബിജെപി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് കുന്നംകുളം ACP ക്ക് പരാതി നൽകി.

തൃശൂരിലെ മുരിങ്ങത്തേരിയിൽ ക്ഷേത്രത്തിൽ ചാരായം വാറ്റുന്നതിനിടെ ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ എന്ന തലക്കെട്ടോടെ പ്രചരിക്കുന്നത് വ്യാജ വാർത്ത. ഇനി ഈ വാർത്ത എക്സൈസ് വകുപ്പിന്റെ ഫേസ്‌ബുക്ക് പേജിൽ നൽകിയിരിക്കുന്നു.ചിത്രത്തിൽ കാണുന്നവരെ ചാരായം വാറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാൽ സംഭവം വാരാപ്പുഴയിലാണ് ക്ഷേത്രത്തിൽ വാറ്റിയതിനല്ല അറസ്റ്റ് മാത്രമല്ല ഇവർ ആർ എസ് എസ് പ്രവർത്തകരും അല്ല. പ്രതിയുടെ വീട്ടിൽ തന്നെയാണ് ചാരായം വാറ്റിയിരുന്നത്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here