പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തില്‍ എത്തും.ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളാ സന്ദർശനമാണിത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം എത്തുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് രണ്ടാംമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ഗുരുവായൂർ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്.
Loading...