പാലക്കാട്: എക്സൈസ് ഇന്റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം പ്രാദേശിക നേതാവ് . കാറിൽ കടത്തിയ സ്പിരിറ്റ് എക്സൈസ് പിടികൂടിയതോടെ ഇറങ്ങിയോടിയ അനിൽ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവുമാണെന്ന് വ്യക്തമായി.സ്പിരിറ്റുമായി എത്തിയ കാർ ഓടിച്ചത് അനിലാണ്. എക്സൈസിന്റെ പിടിയില്‍ നിന്ന് കുതറിയോടിയ അനില്‍ ഇയാളുടെ തന്നെ മറ്റൊരു കാറിൽ രക്ഷപ്പെട്ടു.
പാലക്കാട് തത്തമംഗലത്തിന് സമീപത്തുനിന്നാണ് സ്പിരിറ്റ് പിടികൂടിയത്. മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്കാണ് അത്തിമണി അനിൽ എന്നറിയപ്പെടുന്ന ഇയാൾ സ്പിരിറ്റെത്തിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. വ്യാജ കളള് നിർമ്മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് പറയുന്നത്.
Loading...