തെലങ്കാനയിൽ ബിജെപിയ്ക്ക് മുന്നേറ്റം. ശനിയാഴ്ച നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 240 മുനിസിപ്പൽ വാർഡുകളിലും ഡിവിഷനുകളിൽ ബിജെപി വിജയിച്ചു.കാവിപാർട്ടി അതിന്റെ പ്രകടനം മെച്ചപ്പെടുത്തി സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മാത്രമല്ല, ഗ്രേറ്റർ ഹൈദരാബാദിന്റെ ചുറ്റളവിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഗണ്യമായ നേട്ടം കൈവരിച്ചു.

അമാംഗൽ, തുക്കുഗുഡ, മക്താൽ എന്നീ മൂന്ന് മുനിസിപ്പാലിറ്റികളാണ് ബിജെപി നേടിയത്.തെലങ്കാനയിൽ മീർ‌പേട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി രണ്ടാമത്തെ വലിയ പാർട്ടിയായി ഉയർന്നു. ബാദാങ്‌പേട്ട് കോർപ്പറേഷനിൽ, ബിജെപി 10 സീറ്റുകൾ നേടി. കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചു.

3,052 വാർഡുകളിൽ 700-ൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലെങ്കിലും,ബിജെപി എണ്ണം മെച്ചപ്പെടുത്തിയെന്നു മാത്രമല്ല, മൊത്തം 129 മുനിസിപ്പാലിറ്റികളിലും മുനിസിപ്പൽ കോർപ്പറേഷനുകളിലും 60 ശതമാനത്തിലധികം പ്രാതിനിധ്യം നേടുകയും ചെയ്തു.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here