തിരുവല്ല പുറമറ്റത്ത് പ്രസംഗിക്കരുതെന്ന് കെ.സുരേന്ദ്രന് കുട്ടി സഖാക്കളുടെ വാറോല. സ്ഥാനാർത്ഥി സ്വീകരണത്തിന് മുമ്പ് വേദി കയ്യേറ്റവും മൈക്ക് പിടിച്ചു വാങ്ങലും. കെ.എസ് വന്നപ്പോൾ പുലിമുരുകനിലെ കായിക്കയുടെ നായിക്കൾ മുരുകനെ കണ്ട് വാലാട്ടിയതു പോലെ മിണ്ടാതിരുന്ന് പുള്ളിയുടെ പ്രസംഗം മുഴുവൻ കേട്ട് പിള്ളേർ സ്ഥലം കാലിയാക്കി!

പത്തനംത്തിട്ടയിലെ കുട്ടി സഖാക്കൾ സുരേന്ദ്രൻ ആരാണെന്ന് കാസർഗോട്ടെയോ കണ്ണൂരിലെയോ വല്യ സഖാക്കളോട് ചോദിക്കുന്നത് നന്നായിരിക്കും.

ചീമേനിയിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും സുരേന്ദ്രന്റെ പ്രസംഗം തടയാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല പിന്നെയല്ലേ ലോക്കലിന് താഴെ ഒന്നുമില്ലാത്ത തിരുവല്ലയിൽ !
കണ്ണൂരിൽ സംസ്ഥാന യുവജനോത്സവം നടക്കുമ്പോൾ സിപിഎമ്മുകാർ വെട്ടിക്കൊന്ന ആണ്ടല്ലൂർ സന്തോഷേട്ടന്റെ വിലാപയാത്ര കലോത്സവ വേദിക്ക് മുമ്പിലൂടെ കടന്നു പോകരുതെന്ന പിണറായി പൊലീസിന്റെ വാറോല കീറിയെറിഞ്ഞ് നിശ്ചയിച്ച വഴിയിലൂടെ വിലാപയാത്രയെ നയിച്ചവനാണ് കെ.എസ്.
കണ്ണൂരിലെ നാറാത്ത് ജിഹാദികളുടെ ഫത്വ ലംഘിച്ച് പ്രസംഗിച്ചിട്ടുണ്ട്. മഞ്ചേരിയിലെ ഗ്രീൻവാലിയിലേക്ക് മുമ്പിൽ നടന്ന് മാർച്ച് നടത്തിയിട്ടുണ്ട്. പൊലീസ് വേട്ടയെ നെഞ്ചുവിരിച്ച് നേരിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ അയാളെ ‘ഏട്ടൻ’ എന്ന് വിളിക്കുന്നത്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ലക്ഷക്കണക്കിന് അനിയൻമാരുള്ള ഏട്ടനാണ് അയാൾ. അതുകൊണ്ട് തോൽവി മണത്ത് ഓലപ്പാമ്പിനെ കാണിച്ചുള്ള നിങ്ങളുടെ കളി അയാളോട് വേണ്ട.
ഇത് ആള് വേറെയാ മക്കളേ….

സോഷ്യൽമീഡിയ കുറിപ്പ്: സുവർണ്ണ പ്രസാദ്

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here