ഒരുപാട് പറഞ്ഞു കേൾക്കുന്നില്ലേ .
നിങ്ങൾ സൃഷ്ടിക്കുന്നതാണ് സന്ഘികളെ എന്ന്
അതിനൊരു ഉദാഹരണം മാത്രം താൻ
നിങ്ങളുടെ അസഹിഷ്ണുത ഒരു സംഘി ഫാക്ടറി ആണ്.പരിഹാസവും ഒറ്റപെടുത്തലും തരുന്ന ഒരു വാശി ഉണ്ടല്ലോ.അതാണ് നിങ്ങളെന്നെ സംഘി ആക്കിയത്,കട്ട സംഘി … നിഷ.പി എന്ന യുവതിയുടെ കുറിപ്പ്

ഒരു കഥ സൊല്ലട്ടുമാ ..

ഇന്ന് തികഞ്ഞ സംഘിനി ആയ ഞാൻ ,,
അഞ്ചു വർഷത്തിന് മുന്നൊരു ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിത്യേകിച്ചു ഒരു രാഷ്ട്രീയ അനുഭാവവും ഇല്ലാതേ  വോട്ട് ചെയ്യാനിരുന്നത് ആം ആദ്മിയിൽ നിക്കുന്ന ഇഷ്ട എഴുത്തുകാരി സാറ ജോസെഫിനായിരുന്നു ..

അന്ന് ഫേസ്ബുക് ഇടതു പക്ഷ സാംസ്കാരികത കയ്യടക്കി വെച്ചിരുന്ന കാലം .
ആദ്യം പരിചയപ്പെട്ടത് ഒരു സഖാവിനെ ആയിരുന്നത് കൊണ്ടു പിന്നീട് എത്തപെട്ടതും ആ ലോകത്തായിരുന്നു  .
വളരെ വേഗം ഒരു സൗഹൃദ വലയം സൃഷ്ടിക്കുകയും ചെയ്തു ..

നരേന്ദ്ര മോഡി ആരാണെന്നു അറിയാത്ത ,,വീടിന്റെ അപ്പുറത്ത് പിള്ളേര് കാസർത്തു നടത്തുന്നതിനെയാണ് ശാഖ എന്ന് മാത്രം അറിയാമായിരുന്ന എനിക്കു പക്ഷെ ഒരൊറ്റ കാര്യത്തിൽ ഈ കൂട്ടുകാരിൽ നിന്ന് വ്യത്യസ്തമായൊരു നിലപാട് ഉണ്ടാരുന്നു ..കടുത്ത പട്ടാള സ്നേഹം ഇന്നത്തെ പോലെ അന്നും ,,,,
അന്ന് പട്ടാളക്കാരെ തെറി വിളിക്കൽ ട്രെൻഡിങ് ആയിരുന്ന ഒരു കാലം
അതിനെതിരെ ഞാൻ ശക്തിയായി സംസാരിച്ചു ….
സംസാരിച്ചു തുടങ്ങിയതും പിന്നീട് ആക്രമിക്കപ്പെട്ടത് എന്റെ നായർ വാലാണ് ..
പിന്നെ ഇന്നത്തേതിന്റെ പകുതി പോലും ഇല്ലാതെ കമ്മ്യൂണിസ്റ് വിമര്ശനവും ..

പ്രീത എന്ന പുരോഗമന സ്ത്രീ പക്ഷ വാദി എനിക്കിട്ട ഒരു മറുപടി ഒരിക്കൽ ..
ചൂട്ടു കത്തിച്ചു കൊടുത്തു  ആളെ കേറ്റിയ ചരിത്രം അമ്മൂമ്മക്ക്‌ ഉണ്ടാകും ..ആ  പരമ്പരയല്ലേ ..അതിന്റെ ഗുണം കാണും എന്നാണ്
വേശ്യ എന്ന പദം പോലും വിമർശിക്കാൻ നമുക്ക് അർഹതയില്ല എന്നൊരു ഭാഗത്തു പാടി പുകഴ്ത്തുന്നതും ഇവർ തന്നെയായിരുന്നു .
എന്നിട്ടാണ് കുഴിയിൽ പോയ എന്റെ അമ്മൂമ്മയെ പറയുന്നത് ..

പിന്നീട് വാല് പേര് വെച്ചതിനു മുഖത്ത് നോക്കി തെറി വിളിച്ച മറ്റൊരു സഘാവ് .
എന്ത് വിമർശന കമന്റിനും വാലിലെ നായരേ മാത്രം എടുത്തു പന്ത് തട്ടുന്ന ബുദ്ധിജീവി ടീച്ചർ ..
അങ്ങനെ പതുക്കെ സംഘി വിളി തുടങ്ങി
എത്ര ശക്തമായി ഞാൻ അതിനെ പ്രതിരോധിച്ചിരുന്നു എന്ന് എന്റെ പ്രൊഫൈൽ സെർച്ചിൽ ആ സമയത്തെ പോസ്റ്റുകൾ നോക്കിയ അറിയാം .
പ്രൊഫൈൽ പിക് മാറ്റിയാൽ പോലും വട്ടം കൂടി തമാശ എന്ന ന്യായം പറഞ്ഞു ഈ വിളി ..

അങ്ങനെ ഒരിക്കൽ മുസ്ലിം ആയ ഒരു സുഹൃത്ത്‌ അവനൊരു സുന്ദരി പെങ്കോച്ചുണ്ടാരുന്നു .
എപ്പോ അതിന്റെ പടം ഇട്ടാലും ഞാൻ ഓടി എത്തും
ഒരിക്കൽ ആ കുഞ്ഞിന്റെ പടത്തിനു കെട്ടി പിടിച്ചു ഒരുമ്മ എന്നാ കമന്റിനു എനിക്കു കിട്ടിയ മറുപടി
വേണ്ട പൊന്നോ ,,നിന്റെ സംഘ സഹോദരമാര് വന്നു നമ്മളെ പഞ്ഞിക്കിടും എന്നാണ് 
അന്നത് വല്ലാതെ വേദനിച്ചു .
സുടാപ്പി എന്ന് ഞാൻ തിരിച്ചു വിളിച്ചു
ഉടനെ അവിടെ ആളെ വിളിച്ചു കൂട്ടി ആക്രമണം തുടങ്ങി
വന്നതെല്ലാം ഇന്നലെ വരെ കൂടെ നിന്നിരുന്ന അതെ സുഹൃത്തുക്കളാണ്
വർഗീയ വിഷം എന്നാ വിളി അർഹിക്കുന്ന എന്താണ് ഞാൻ അവിടെ ചെയ്തതെന്ന് ചോദിക്കാൻ പോലുമുള്ള സാവകാശം തന്നില്ല .
അന്ന് കോലു മുറിച്ചിട്ട് എല്ലാം കളഞ്ഞു അവിടെ നിന്ന് പൊന്നു .

കൂട്ടം ചേർന്ന് ഒരു പെൺകുട്ടിയെ സൈബർ അറ്റാക്ക് ചെയുന്നിടത്തു ഒപ്പം നിന്ന് പ്രതിരോധിച്ചപ്പോൾ കൂട്ടു കൂടിയതാണ് ഒരു പെൺകുട്ടി
അത് വരെയും എന്റെ നിലപാടുകളും പോസ്റ്റുകളും എല്ലാം വളരെ ഇഷ്ടത്തോടെ സപ്പൊറ്റ് ചെയ്തിരുന്ന പേഴ്‌സണൽ ആയി പോലും ഇഷ്ടം ഉണ്ടായിരുന്ന കുട്ടി
ഒരു ദിവസം സംഘി എന്ന് ഞാൻ സ്വയം പറഞ്ഞൊരു പോസ്റ്റ്‌ ഇട്ടപ്പോൾ മുതൽ ആ കുട്ടിയുടെ മാറ്റം അത്ഭുതമായിരുന്നു ..
ഇത്തരക്കാരി ആണെന്ന് സ്വഭാവം കൊണ്ടല്ല ഞാൻ സ്വയം തുറന്നു പറഞ്ഞ രാഷ്ട്രീയം കൊണ്ടു മാത്രം വിധി എഴുതി .
പിന്നീട് അങ്ങോട്ട്‌ എന്നെ ഇത്ര അധികം മാനസിക സംഘർഷത്തിൽ ആക്കിയ മറ്റൊരു ആളില്ല എന്ന അവസ്ഥ ആയിരുന്നു
ഇടക് എപ്പോഴോ സ്വയം ഒഴിഞ്ഞു പോയ്‌
സമാധാനം ..

അന്നൊന്നും ഇന്നുള്ള സംഘ ബന്ധുക്കൾ ശാഖക്ക് പോലും പോയി തുടങ്ങി കാണില്ല .
ഒറ്റക്ക് നിന്നാണ് നേരിട്ടത്

ഇന്നേ വരെ ഒരാളെ മതത്തിന്റെ പേരിൽ ആക്ഷേപിക്കുകയോ ..ജാതിയുടെ പേരിൽ കുറച്ചു കാണുകയോ .രാഷ്ട്രീയത്തിന്റെ പേരിൽ വെറുക്കുകയോ ചെയ്തിട്ടില്ല ..
ഇന്നുള്ള പോലെ അന്നും രാജ്യസ്നേഹവും
ആർക്കും ദ്രോഹം ഇല്ലാത്ത ഒരു വാല് പേരുമാണ്
എന്നെ സംഘി ആക്കിയത് .
നിഷേധിച്ചിട്ടും അപമാനിക്കും പോലെ വലിച്ചിട്ടപ്പോൾ വാശിയോടെ കൂടെ ചേർത്തതാണ് ..

ഒരുപാട് പറഞ്ഞു കേൾക്കുന്നില്ലേ .
നിങ്ങൾ സൃഷ്ടിക്കുന്നതാണ് സന്ഘികളെ എന്ന്
അതിനൊരു ഉദാഹരണം മാത്രം പറഞ്ഞതാണ്
നിങ്ങളുടെ അസഹിഷ്ണുത ഒരു സംഘി ഫാക്ടറി ആണ് ..
പരിഹാസവും ഒറ്റപെടുത്തലും തരുന്ന ഒരു വാശി ഉണ്ടല്ലോ ..
അന്ന് കൂട്ടം കൂടി ആക്രമിക്കാൻ നിന്നിരുന്നവർ ഇന്ന് പ്രൊഫൈലിലും ഇല്ല അവരെ കൂട്ട് പിടിച്ചു കളിച്ചവർക്ക് ഇന്നതിനുള്ള ധൈര്യവും ഇല്ല

നന്ദി
നിങ്ങളെന്നെ സംഘി ആക്കിയതിനു
കട്ട സംഘി …

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here