കാട്ടാക്കടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ തൊട്ടടുത്തെ കൊടിപ്പുര ക്ഷേത്രത്തിൽ നിന്ന് നാമജപം ഉയർന്നു.ഇതാ കേട്ട് അസ്വസ്ഥനായ മുഖ്യമന്ത്രി എന്താണ് അവിടെ പരിപാടി എന്ന് വേദിയിലുണ്ടായിരുന്നവരോട് ചോദിച്ചു.ക്ഷേത്രോത്സവത്തിന്റെ ഭാഗമായുളളതാണെന്ന് നേതാക്കൾ പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അസ്വസ്ഥത മാറാത്തതിനെ തുടർന്ന് വേദിയിൽ നിന്നും വി ശിവൻ കുട്ടി എം എൽ എ,ഐ ബി സതീഷ്കുമാർ എം എൽ എ എന്നിവർ ചാടിയിറങ്ങി.ഇവരും ഒപ്പമുള്ളവരും ചേർന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യൂതിബന്ധം വിച്ഛേദിച്ചു.

സംഭവം പകർത്താൻ ശ്രമിച്ച ചാനൽ പ്രവർത്തകനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ വിശ്വാസ സമൂഹത്തിനുള്ള പ്രധാന ആയുധം നാമജപമായിരുന്നു .അതിനു ശേഷമാണ് നാമജപം കേൾക്കുന്നത് മുഖ്യമന്ത്രിയ്ക്ക് അസ്വസ്ഥയുണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here