നിപ്പ വൈറസ് ഭീതി ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.ഹർഷ വർദ്ധനോട് അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ള.
നിപ്പ വൈറസ് പൂർണമായി നിർമ്മാർജനം ചെയ്തുവെന്നും അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടി എന്നും അവകാശപ്പെടുന്ന കേരളത്തിൽ വീണ്ടും രോഗം പകരുന്നത് ആശങ്കാജനകമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കുറുപ്പിൻറെ പൂർണ്ണരൂപം;
നിപ്പ വൈറസ് ഭീതി ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.ഹർഷ വർദ്ധനോട് പ്രത്യേക അപേക്ഷയിലൂടെ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെങ്കിൽ കേന്ദ്ര സഹായം ഉടനടി ലഭ്യമാക്കി രോഗ പകർച്ചാ ഭീതി ഒഴിവാക്കാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വീണ്ടും രോഗം പടരുന്നതിൽ നിന്നും നിപ്പ വൈറസ് നിയന്ത്രണ വിധേയമല്ല എന്നാണ് മനസിലാക്കേണ്ടത്. കേരളത്തിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
നിപ്പ വൈറസ് പൂർണമായി നിർമ്മാർജനം ചെയ്തുവെന്നും അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടി എന്നും അവകാശപ്പെടുന്ന കേരളത്തിൽ വീണ്ടും രോഗം പകരുന്നത് ആശങ്കാജനകമാണ്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here