ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്.പ്രവാസികളുടെ മടങ്ങി വരവിൽ ആദ്യ ആഴ്ച 15,000 പേരെത്തും. ഗള്‍ഫില്‍ നിന്ന് 2700 പേരാണ് എത്തുക.

ഗള്‍ഫിന് പുറമെ ആറ് രാജ്യങ്ങളിലേക്ക് ആദ്യഘട്ട രക്ഷാദൗത്യം. ദുബായ്, സൗദി, ഖത്തര്‍, കുവൈറ്റ്, ഒമാന്‍,ബഹ്റൈന്‍, അബുദാബി എന്നിവടങ്ങളിലാണ് ആദ്യഘട്ടം. സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, ബ്രിട്ടന്‍, ഫിലിപ്പീന്‍സ്, ബംഗ്ലദേശ് എന്നി രാജ്യങ്ങളും ആദ്യഘട്ടത്തില്‍ ഉൾപ്പെടും.

അതേസമയം, പ്രവാസികളുടെ മടങ്ങിവരവിനായി നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ടു. ഐ.എന്‍.എസ് ശ്രാദുല്‍ ദുബായിലേക്ക് തിരിച്ചു. മടങ്ങിയെത്തുന്നത് കൊച്ചിയിലേക്ക്. രണ്ട് കപ്പലുകള്‍ മാലദ്വീപിലേക്കാണ് പുറപ്പെട്ടത്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here