പൗരത്വ ഭേ​ദ​ഗതി നിയമത്തിനെ അനുകൂലിച്ചു കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി.പതിനെട്ട് വയസു മുതൽ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയ തന്റെ ടീമിൽ ഇതുവരെ നാനാവിധ ജാതി മതസ്ഥരുണ്ടായിട്ടുണ്ട്. പക്ഷേ, തങ്ങളെ ചേർത്തുനിർത്തിയത് ഇന്ത്യയെന്ന ചിന്തയാണ്. ഇന്ത്യക്കാരനായി ചിന്തിക്കുന്ന എല്ലാവർക്കും പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിക്കാതിരിക്കാൻ സാധിക്കില്ല.

സർക്കാർ ഇതിനെക്കുറിച്ച് ശരിയായി ചിന്തിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.അത് കൊണ്ടു തന്നെ ഇതിൽ യാതൊരു പാകപ്പിഴയുമുണ്ടാവില്ലെന്നും രവിശാസ്ത്രി വെളിപ്പെടുത്തി.ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ്, പൗരത്വ ഭേദഗതി നിയമത്തിനെകുറിച്ച് വെളിപ്പെടുത്തിയത്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here