മധ്യപ്രദേശ്  കോണ്‍ഗ്രസ് എം.എല്‍എ. സുമിത്ര ദേവി കസേദ്കര്‍ രാജിവെച്ചു. ബുര്‍ഹാന്‍പൂരിലെ നേപാനഗര്‍ എം.എല്‍.എയാണ് സുമിത്രാദേവി.ഒരാഴ്ചക്കിടെ രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. ഇതോടെ മാര്‍ച്ചു മുതല്‍ കോണ്‍ഗ്രസില്‍ നിന്ന് പോയ എംഎല്‍എമാരുടെ എണ്ണം 24 ആയി.

കോണ്‍ഗ്രസില്‍നിന്നും രാജി വച്ച് മണിക്കൂറുകള്‍ക്കകം അവര്‍  BJPയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി  ശിവരാജ് സിംഗ്    ചൗഹാന്‍  അവരെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം  ചെയ്തു.

ബാദ എം.എല്‍.എ പ്രദ്യുമന്‍ സിംഗ് ലോധി വ്യാഴാഴ്ച പാര്‍ട്ടിവിട്ടതിന് പിന്നാലെയാണ് സുമിത്ര ദേവി കൂടി രാജിവെച്ചത്.നിലവില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കിലുള്ള 14 പേര്‍ കോണ്‍ഗ്രസ് വിട്ടു വന്നവരാണ്.  .

അതേസമയം, കോണ്‍ഗ്രസില്‍ നിന്നുള്ള 24 പേരാണ്  ഇതിനോടകം പാര്‍ട്ടി  വിട്ടത്.മധ്യപ്രദേശ്  കോണ്‍ഗ്രസില്‍ നിന്ന് ഇനിയും രാജിയുണ്ടാകുമെന്നാണ് വിമതര്‍ പറയുന്നത്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here