മന്ത്രി കെ.ടി ജലീലിന്റെ ഭീകരബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

കുറിപ്പ്
രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടക്കുമ്പോൾ ചികിൽസക്കായി ഉപാധികളോടെ ജാമ്യം അനുവദിച്ച അബ്ദുൾ നാസർ മദനിയെ 2018ൽ ബാംഗ്ലൂരിൽ സന്ദർശിച്ച് മദനിയെ വെറുതെ വിടുക അല്ലെങ്കിൽ തൂക്കിലേറ്റുക എന്ന് പറഞ്ഞവ്യക്തിയെ രാജ്യദ്രോഹിയായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ…

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച സിമിയുടെ പ്രവർത്തകനായിരുന്ന കെ.ടി.ജലീൽ സിമിയുടെ നിരോധനത്തിലൂടെ യൂത്ത് ലീഗിലെത്തുകയും ശേഷം രാജ്യദ്രോഹപ്രവർത്തനത്തിന്റെ സുരക്ഷിത താവളമായ സി.പി.എമ്മിൽ എത്തിയിരിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒടുവിൽ ഭീകരപ്രവർത്തനത്തിന് പണം ലഭ്യമാക്കാൻ സ്വർണ്ണം കടത്തിയ കേസ്സിലെ പ്രതികളിൽ ആ ബന്ധം എത്തിയിരിക്കുന്നു. 1986 ലും 87ലും പി.എസ്.എം.ഒ കോളജിൽ സിമി സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മൽസരിച്ച ജലീൽ, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി,

രാജ്യദ്രോഹക്കുറ്റത്തിലേർപ്പെട്ട മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുക വഴി സത്യപ്രതിജ്ഞ ലംഘനം നടത്തി എന്ന് മാത്രമല്ല തീവ്രവാദത്തിന്റെ വിഷ ബീജങ്ങൾ ജലീലിന്റെ ജനുസ്സുകളിൽ ആർക്കും വേർതിരിക്കാൻ സാധിക്കാത്ത വിധം കലർന്നിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒടുവിൽ വിദേശ രാജ്യത്തിന്റെ പതാകയിൽ പൊതിഞ്ഞ കിറ്റ് രാജ്യത്തിന്റെ പൊതുതാൽപര്യത്തിനും നിയമത്തിനുമെതിരായി വിതരണം ചെയ്തിരിക്കുന്നു. എന്തായാലും NIA യുടെ അന്വേഷണം പുരോഗമിക്കട്ടെ..
ചിലരുടെയൊക്കെ ഹൃദയമിടിപ്പുകൾ വർദ്ധിച്ചിട്ടുണ്ട്…

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here