വാരാണസിയില്‍ ഇന്ന് നടക്കുന്ന വന്‍ റോഡ് ഷോയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒൗദ്യോഗിക തുടക്കമാകും. വൈകീട്ട് മൂന്നിന് ബനാറസ് ഹിന്ദു സര്‍വകലാശാല കവാടത്തില്‍ നിന്ന് ദശാശ്വമേധ് ഘാട്ടുവരെയാണ് റോഡ് ഷോ. സ്വാതന്ത്ര്യ സമരസേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും റോഡ് ഷോ തുടങ്ങുക. തുടര്‍ന്ന് ഗംഗാ ആരാതിയില്‍ പങ്കെടുക്കും.ഗംഗാ ആരതിക്ക് ശേഷം രാത്രി ഒന്‍പത് മണിയോടെ ബിജെപിയിലെ പ്രമുഖ നേതാക്കള്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. 9.30ഓടെ ബൂത്ത് നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

മോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്റ് നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. നാളെ 11.30ഓടെയാകും പത്രിക സമര്‍പ്പണം. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here