കൊടുങ്ങല്ലൂർ: ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ വിദ്യാർഥിനികളോട് പൗരത്വ നിയമഭേദഗതിയുടെ പേരിൽ പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാകണമെന്ന് പറഞ്ഞ അധ്യാപകനെ സസ്പെൻഡ് ചെയ്തു.കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്കളിലെ അധ്യാപകൻ കെ.കെ.കലേശനെയാണ് സസ്പെന്റ് ചെയ്തത്.ഇയാൾ സിപിഐ അനുകൂല അധ്യാപക യൂണിയനിലെ (എകെഎസിയു) അംഗമാണ്.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയിൽ പാഠ്യവിഷയമ
ല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസ്സെടുക്കുകയും കുട്ടികളോട് പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകണമെന്നും പറഞ്ഞത് ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന്റിപ്പോർട്ടിൽ പറയുന്നു.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here