തിരുവില്വാമല: ഡിവൈഎഫ്ഐ തിരുവില്വാമല മേഖല പ്രസിഡന്റ് ഷിബു മേലുപുറം ബിജെപിയിൽ ചേർന്നു. രണ്ടാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിജെപി തിരുവില്വാമലയിൽ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ പങ്കുചേർന്നാണ് ഷിബു ബിജെപിയിൽ ചേർന്നത്. ബിജെപി ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. മണി,ഷിബു മേലുപുറത്തിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മാസങ്ങൾക്ക് മുമ്പ് ഷിബുവിന്റെ വിവാഹ ദിവസം ഷിബുവും ഭാര്യയും വിവാഹ മോതിരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകിമാതൃക കാട്ടിയിരുന്നു.
Loading...