തന്റെ വീട് തകർന്നതിനെ കുറിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്

ഇന്നലെയും ഇന്നുമായി വിളിച്ച് വിശേഷം തിരക്കിയവരോട് സ്നേഹം…

എനിയ്ക്ക് വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം വീടില്ലാത്തവരേയും, വീടു വയ്ക്കാൻ സ്ഥലമില്ലാത്തവരേയും ദിനവും കാണുന്നവന്, വീടിന്റെ പാതി തകർന്നതിൽ എന്ത് പ്രസക്തി ???

എന്റെ വിദ്യാഭ്യാസ യോഗ്യതയും, അറിവും വച്ച്, മികച്ച ഒരു സർക്കാർ ജോലിയോ, പ്രൈവറ്റ് ജോലിയോ ലഭിയ്ക്കുമെന്ന് ഇതെഴുതുന്ന നിമിഷം വരേയും പൂർണമായ വിശ്വാസമുണ്ട്… പൊതുപ്രവർത്തന രംഗത്തേക്ക് ആരും കൈ പിടിച്ച് ഉയർത്തിയതല്ല,പിന്നിൽ നിന്നും തള്ളിവിട്ടതുമല്ല. പൂർണമനസോടെ,പൂർണ സ്വാതന്ത്ര്യത്തോടെ, ഈ വഴി ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്.അതു കൊണ്ട് തന്നെ പൊതുപ്രവർത്തനം ഇടയ്ക്ക് വച്ച് നിർത്താനും ഉദ്ദേശിച്ചിട്ടില്ല..

പണി ചെയ്യാനുള്ള ശരീരവും,കൃഷി ചെയ്യാനുള്ള പറമ്പും,പിന്തുണ നൽകാൻ വലിയൊരു സംഘടനയും എനിയ്ക്കുണ്ട്.പുതിയ വീട് PMAY ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്…..
എന്നാൽ ഇതൊന്നുമില്ലാത്തവരെക്കുറിച്ചോ?? അവർക്കു വേണ്ടി എനിയ്ക്ക് സംസാരിച്ചേ മതിയാവൂ.അവർക്കുവേണ്ടി,എഴുതിയേ മതിയാവൂ.
തങ്ങൾക്കു വേണ്ടി നാവുയർത്തുവാനാരെങ്കിലും വരുമെന്നവർ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുണ്ടാവാം.അവരുടെ പ്രതീക്ഷകളാണെന്റെ മുന്നോട്ടു പോക്കിന്റെ ഗതി നിശ്ചയിക്കുന്നതും…

മുന്നോട്ടുള്ള വഴിയിലെ മുൾച്ചെടികളികളും, ദുർഘടകം പിടിച്ച പാറക്കെട്ടുകളും കാണുമ്പോൾ വെളിച്ചത്തിന്റെ പോരാളിയൊരിക്കലും സ്വയം പഴിയ്ക്കാറില്ല. കാരണം അവനറിയാം അവന്റെയീ വഴി തിരഞ്ഞെടുത്തത് അവൻ മാത്രമാണെന്ന്..

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here