താൻ ബിജെപിയിൽ ചേരില്ലെന്ന സച്ചിന്റെ പ്രസ്താവന കള്ളം.യുവ കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം സിബൽ വെളിപ്പെടുത്തിയത്.താൻ ബിജെപിയിൽ ചേരില്ലെന്ന സച്ചിന്റെ പ്രസ്താവന കള്ളമാണെന്നും
സച്ചിനും അദ്ദേഹത്തോടൊപ്പമുള്ള എം എൽ എമാരും ഹരിയാനയിലെ ഹോട്ടലില്‍ ബി.ജെ.പിയുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും. ഒരു സുരക്ഷിത താവളമെന്ന നിലയില്‍ ഹരിയാനയിലെ മനേസറിലെ ഹോട്ടലില്‍ ബി.ജെ.പിയുടെ നിരീക്ഷണത്തിൻ കീഴെ സാമാജികരെല്ലാം അവധിക്കാലം ചിലവഴിക്കുകയാണെന്നും സിബൽ ട്വീറ്റ് ചെയ്തു.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here